സീബ്ര ക്രോസിംഗ് | മലയാളം ബ്ലോഗ്

നമ്മളെല്ലാവരും റോഡുകളിൽ സീബ്രാലൈനുകൾ കണ്ടിട്ടുണ്ടാകും. കാൽനടയാത്രക്കാർക്കും , സൈക്കിൾ യാത്രക്കാർക്കും തിരക്കുള്ള റോഡുകൾ മുറിച്ചുകടക്കാൻ വേണ്ടിയാണ് സീബ്രാ ലൈനുകൾ അഥവാ സീബ്രക്രോസ്.
വണ്ടിയോടിച്ചു പോകുന്ന നിങ്ങളിൽ എത്ര പേർ ഈ സീബ്രാലൈൻ കാണുമ്പോ വണ്ടി സ്ലോ ആകാറുണ്ട്?

ആരെങ്കിലും ഈ സീബ്രാ ക്രോസ് വഴി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ വണ്ടി നിർത്തി കൊടുക്കാറുണ്ട്?
എനിക്ക് തോന്നുന്നു പൊതുവേ ആരും ഇങ്ങനെ ഒരു കാര്യം ശ്രദ്ധിക്കാറില്ല. കഴിഞ്ഞദിവസം ഞാൻ ഹൈവേയിലൂടെ വണ്ടിയോടിച്ചു പോയപ്പോ ഒരു സിഗ്നലിൽ വണ്ടി നിർത്തി. ഞാൻ സീബ്രാ ലൈന് മുന്നേ ആണ് വണ്ടി നിർത്തിയത്. എൻറെ പിന്നാലെ വന്ന പല വണ്ടികളും സീബ്ര ലൈൻ അവിടെ ഉണ്ടെന്ന് ശ്രദ്ധിക്കാതെ വണ്ടി മുന്നോട്ട് നിർത്തി , എന്നിട്ട് എൻറെ പിന്നാലെ വന്ന പല വണ്ടികളും ഹോണടിച്ചു, എന്നോട് കുറച്ചുകൂടി കയറ്റി നിർത്താൻ പറഞ്ഞു.

അങ്ങനെയൊരു സംഭവം ഉണ്ടായപ്പോഴാണ് ഈ സീബ്രാ ക്രോസിംഗ് ആവശ്യകഥ, അല്ലെങ്കിൽ അത് എന്തിനാ ഉപയോഗിക്കുന്നത് എന്ന് പലർക്കും അറിയില്ല എന്ന് ഒരു കാര്യം എനിക്ക് മനസ്സിലായത്.
വണ്ടി ഓടിച്ചു പോകുന്നവർ വളരെ തിരക്കിലാണ് വണ്ടിയോടിക്കുന്നത് ,എല്ലാവരുടെയും ജീവിതം വളരെ വേഗത്തിലാണ് മുന്നോട്ടു പോകുന്നത് ആർക്കും മറ്റുള്ളവർക്കുവേണ്ടി ഒരു നിമിഷം പോലും മാറ്റിവെക്കാൻ ഇല്ല എന്നതാണ് വാസ്തവം. വണ്ടി ഓടിക്കുന്നവർ ഇങ്ങനെ ചെയ്യുന്നത് വളരെ മോശമാണ്. നമ്മൾ വണ്ടിയെടുത്ത് പോകുന്നത് തിരക്കുള്ള ജീവിതത്തിൽ എളുപ്പത്തിൽ എത്താൻ വേണ്ടിയാണ് , അപ്പോൾ നടന്നു പോകുന്നവർ നമ്മളെക്കാൾ എത്രയോ സാവധാനമാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. നമ്മുടെ അവരെയും മനസ്സിലാക്കേണ്ടതല്ലേ.

നമ്മുടെ റോഡുകളുടെ അവസ്ഥ വളരെ ദയനീയമാണ് , അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. പല റോഡുകളും ഇടുങ്ങിയതും തിരക്കിലുമാണ്. ഇതിനെല്ലാമിടയിൽ നടന്നു പോകുന്ന ആളുകൾക്ക് റോഡ് മുറിച്ചു കിടക്കാൻ വേണ്ടി സീബ്രാ ലൈനുകൾ ഉള്ളത്.
 
എൻറെ ഒരു ചെറിയ അഭ്യർത്ഥനയാണ് ഇതു വായിക്കുന്ന നിങ്ങൾ ഇനിയെങ്കിലും വണ്ടിയോടിക്കുമ്പോൾ സീബ്രാലൈനുകൾ കാണുമ്പോൾ നിങ്ങളുടെ വണ്ടി സ്ലോ ആക്കാനും, ആരെങ്കിലും കടന്നു പോകുന്നുണ്ടെങ്കിൽ നിർത്തി കൊടുക്കാനും ഒരു മനസ്സുണ്ടാവണം.

0 Comments