നമ്മളെല്ലാവരും ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിൽ എവിടെയോ നമ്മളെ തന്നെ മറന്നു പോകാറുണ്ട്.
ഞാൻ കഴിഞ്ഞ ദിവസം എൻറെ കോളേജിലെ ഒരു സുഹൃത്തിനെ കണ്ടായിരുന്നു. അവൻ കോളേജിൽ വച്ച് വെച്ച് ഭയങ്കര ആക്ടീവായി.
അവൻറെ കൂടെ ഒരു 5 മിനിറ്റ് ചിലവിട്ടാൽ നമ്മുടെ എല്ലാ ദുഃഖവും മറക്കാൻ പറ്റും, അങ്ങനെ ഒരു വ്യക്തിത്വമായിരുന്നു. പക്ഷെ ഇന്നലെ അവനെ കണ്ടപ്പോൾ ആ ഒരു ഒരു ചുറുചുറുക്കും പ്രസരിപ്പും ഇന്ന് അവൻറെ കൂടെ ഇല്ല, ആളാകെ മാറി.
ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിൽ അവൻ അവനെ തന്നെ ഇല്ലാതാക്കി എന്ന് വേണം പറയാൻ. ഇത് ഒരാളുടെ കഥയല്ല നമുക്കുചുറ്റും
ഒരുപാട് പേരുണ്ട് ഇങ്ങനെ. ചിലപ്പോ ഇത് വായിക്കുന്ന നിങ്ങളുടെ കഥയാകാം.
എനിക്ക് എല്ലാവരോടും ഒന്നേ പറയാനുള്ളൂ, ശരിയാണ് ജീവിതത്തിൽ ഒരുപാട് പ്രശ്നം പിടിച്ച് വഴികളിലൂടെയും, യാതനകളുടെയും നമ്മൾ എല്ലാവരും കടന്നു പോകും. പക്ഷേ ദിവസത്തിൽ ഒരു അരമണിക്കൂറെങ്കിലും നമുക്കായി മാറ്റിവയ്ക്കാൻ നമ്മളാരും മറന്നുപോകരുത്.
എല്ലാത്തിനുമുപരി നാം എന്ന വ്യക്തിക്കാണ് ഏറ്റവും പ്രധാനം കൊടുക്കേണ്ടത്.
0 Comments
Comment your feedback