നന്ദി
ഒരു വാക്കിൽ പറഞ്ഞാൽ തീരാത്തത്ര കടപ്പാടുണ്ട് എല്ലാവരോടും. 2020 ലേ എൻറെ ഭാഗത്തുണ്ടായ കുഞ്ഞു ശ്രമമായിരുന്നു the malayalI പോഡ്കാസ്റ്റ്.
എന്തും തുടങ്ങാൻ എളുപ്പമാണ്, പക്ഷേ അതിൽ നിന്നും സന്തോഷം കിട്ടുമ്പോഴാണ് യഥാർത്ഥത്തിൽ വിജയിക്കുന്നത്. എന്നെ സംബന്ധിച്ച് കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ 28 എപ്പിസോഡുകൾ എന്നെക്കൊണ്ട് ഇറക്കാൻ സാധിച്ചു അതിൻറെ ഏറ്റവും വലിയ കാരണക്കാർ നിങ്ങൾ തന്നെയാണ്. നിങ്ങൾ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
എടുത്തു പറയേണ്ട ഒരുപാട് പേരുണ്ട് ,ഞാൻ പോ കാസ്റ്റ് തുടങ്ങി ആദ്യം ഷെയർ ചെയ്ത എൻറെ രണ്ടു സുഹൃത്തുക്കൾ. അവരെ ഞാൻ വരുന്ന എപ്പിസോഡുകളിൽ അതിഥികൾ ആയിട്ട് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് .
പിന്നെ മലയാളം പോഡ്കാസ്റ്റ് കമ്മ്യൂണിറ്റി, പോഡ്കാസ്റ്റ് തുടങ്ങിയതുകൊണ്ട് മാത്രം എനിക്ക് ലഭിച്ച ഒരുപിടി സുഹൃത്തുക്കളുണ്ട്.എൻറെ യാത്രയിൽ മലയാളം പോഡ്കാസ്റ്റ് കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കൾ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്.
എൻറെ കുഞ്ഞി തെറ്റുകളും കുറവുകളും പറഞ്ഞു തന്ന എല്ലാവരോടും ഒരായിരം നന്ദി.
2020 Wrapped എന്നാൽ എൻറെ ഈ കൊല്ലത്തെ അവസാന എപ്പിസോഡ് ചൊവ്വാഴ്ച ഇറക്കിയിരുന്നു. അത് കേട്ട് അതിൻറെ അഭിപ്രായം ഒരുപാട് പേര് പറഞ്ഞായിരുന്നു, കേൾക്കാത്തവർ കേട്ടു നോക്കണം.
2021 പുതിയ പരീക്ഷണങ്ങൾ ആയി ഞാൻ വീണ്ടും വരും. 30k plays എന്ന മാന്ത്രിക സംഖ്യയിൽ എന്നെ ഈ കൊല്ലം എത്തിച്ച എല്ലാവരോടും ഞാൻ വീണ്ടും നന്ദി പറയുന്നു.
ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ ക്ഷമിച്ചു എല്ലാവരും കൂടി നിൽക്കുമെന്നും പ്രതീക്ഷയോടെ ഞാൻ പുതു വർഷത്തിലേക്ക് കടക്കുകയാണ്.
എല്ലാവർക്കും പുതുവർഷ ആശംസകൾ.
@mr.k6ish
Team Themalayalipodcast
0 Comments
Comment your feedback