stranger

Stranger
ഇന്നു നമ്മുടെ കൂടെയുള്ള പല സുഹൃത്തുക്കളും ഒരിക്കൽ നമുക്ക് അപരിചിതർ ആയിരുന്നു. അതെ നമുക്കൊരു പരിചയമില്ലാത്ത കുറേ ആളുകളെയാണ് നമ്മൾ ഓരോ സ്ഥലങ്ങളിലും പോകുമ്പോഴും കണ്ടുമുട്ടുന്നത്.
ജീവിതം അങ്ങനെയാണ് ഇന്നലെ അപരിചിതനായ ഒരാൾ ഇന്ന് നമുക്കെല്ലാം ആയിരിക്കാം. 
അപരിചിതന് ആയതുകൊണ്ട് നമുക്ക് ആരെയും  ഒഴിവാക്കേണ്ട ആവശ്യമില്ല. ചിലപ്പോ അവർ ആയിരിക്കാം നമ്മുടെ നാളത്തെ ഏറ്റവും നല്ല സുഹൃത്ത് .
പലപ്പോഴും പല ദൂരെ യാത്രകളിലും നമുക്ക് എന്തെങ്കിലും ഒരു ആപത്ത് സംഭവിച്ചാൽ നമ്മളെ സഹായിക്കുന്ന ഒരു അപരിചിതൻ ആയിരിക്കും. അവിടെ നമ്മുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെ നമുക്ക് കിട്ടണമെന്നില്ല. ദൈവത്തെ പോലെ ഒരാൾ വന്നു സഹായിച്ചു എന്നെല്ലാം പലപ്പോഴും പലരും പറഞ്ഞു കേൾക്കാറുണ്ട്. അതെ അതൊരു അപരിചിതമായിരുന്നു.
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു ആത്മഹത്യ ചെയ്യാൻ വേണ്ടി തീരുമാനമെടുത്ത ഒരാളെ ചിലപ്പോൾ പിന്നോട്ട് നയിക്കുന്നത് ഒരു അപരിചിതനെ വാക്കുകൾ ആയിരിക്കാം.
ചിലർ ഒരു അപരിചിതനായ ജീവിതത്തിലേക്ക് കടന്നു വന്ന് പെട്ടെന്ന് മാഞ്ഞു പോകും. പക്ഷേ അവർ പറഞ്ഞ വാക്കുകളും ഓർമ്മകളും നമ്മെ ഒരുപാട് മുന്നോട്ടുപോവാൻ സഹായിക്കും.
ജീവിതം വളരെ ചെറുതാണ്,അതുകൊണ്ടുതന്നെ മുന്നോട്ടു പോകുമ്പോൾ ഒരുപാട് അപരിചിതരെ നമുക്ക് കണ്ടുമുട്ടാം.
നമ്മുടെ ജീവിതത്തിൽ മുതൽക്കൂട്ടാകും എന്നു തോന്നുന്നവരെ കൂടെ കൂട്ടാൻ മറക്കരുത്.
കാരണം ഇന്ന് നമ്മുടെ കൂടെ ഉള്ള പലരും ഇന്നലെ നമുക്ക് അപരിചിതർ ആയിരുന്നു.

0 Comments