നമ്മൾ മരിച്ചു കഴിയുമ്പോൾ നമ്മുടെ ഗൂഗിൾ അക്കൗണ്ടിനെ എന്ത് സംഭവിക്കും



നമ്മൾ മരിച്ചു കഴിയുമ്പോൾ നമ്മുടെ ഗൂഗിൾ അക്കൗണ്ടിനെ എന്ത് സംഭവിക്കും !

നിങ്ങൾ ഗൂഗിൾ ഫോട്ടോസ് ,ഗൂഗിൾ മാപ്പ് , ഗൂഗിൾ പേ തുടങ്ങിയ അപ്പസ് ഉപയോഗിക്കുന്നില്ലെങ്കിൽ തീർച്ചയായും നിങ്ങളുടെ വിലയേറിയ ഡാറ്റാസ് ഗൂഗിൾൻറെ പക്കൽ ഉണ്ടായിരിക്കും

Check The Malayali Podcast - No 1 Malayalam Podcast 

എങ്ങിനെ നിങ്ങളുടെ ഡേറ്റാ സുരക്ഷിതമാക്കാം!

നിങ്ങളുടെ അക്കൗണ്ട് വളരെക്കാലം ഉപയോഗിക്കാതിരിക്കുമ്പോൾ, കമ്പനി അത് തിരിച്ചറിയുമ്പോൾ നിങ്ങളുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആകുന്നതാണ്. എത്ര നാളിനുള്ളിൽ അക്കൗണ്ട് ഡീആക്ടിവേറ്റ് ആകണം. ആർക്ക് ഈയൊരു ഡേറ്റാ ഉപയോഗിക്കാൻ അനുവാദം കൊടുക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ ഗൂഗിൾ അവസരം നൽകുന്നുണ്ട്.

അതെ ഗൂഗിൾ നമുക്ക് നമ്മുടെ ഡാറ്റ നമ്മൾ വിശ്വസിക്കുന്നവർക്ക് കൈമാറാൻ അവസരമൊരുക്കുന്നുണ്ട്. അല്ലെങ്കിൽ നമ്മുടെ അക്കൗണ്ടിംഗ് ആക്ടീവ് ആകുമ്പോൾ ഡിലീറ്റ് ചെയ്യാനുള്ള അനുമതി നമുക്ക് ഗൂഗിളിന് നൽകാവുന്നതാണ്. ഗൂഗിൾ നമ്മൾ നൽകുന്ന നിർദ്ദേശങ്ങൾ പോലെയായിരിക്കും പ്രവർത്തിക്കുന്നത്. അതുകൂടാതെ നമുക്കൊരു ടൈം ലിമിറ്റ് സെറ്റ് ചെയ്യാവുന്നതാണ്.

18 മാസം വരെ ഇൻആക്ടീവായി അക്കൗണ്ട് നിലനിർത്താൻ ഗൂഗിൾ പെർമിഷൻ നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് Inactive Account Manager (google.com)എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു മാറ്റങ്ങൾ വരുത്താവുന്നതാണ്.

ആദ്യം നിങ്ങൾ വെയ്റ്റിംഗ് ടൈം തിരഞ്ഞെടുക്കാവുന്നതാണ്

തുടർന്ന് നിങ്ങൾക്ക് പത്തു പേര് നിങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസ് ഷെയർ ചെയ്യുന്നതിനായി നോമിനേറ്റ് ചെയ്യാവുന്നതാണ്.
(എത്ര പേർ വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്)

നിങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസ് ആർക്കും തന്നെ നൽകുവാൻ നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ ആ രീതിയിൽ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് സെറ്റ് ചെയ്യാവുന്നതാണ്.

നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉള്ള പെർമിഷൻ ഗൂഗിളിനു നൽകിയാൽ അവർ എല്ലാം തന്നെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും. മറ്റുള്ളവർക്ക് ഷെയർ ചെയ്യാനുള്ള പെർമിഷൻ കൊടുത്താൽ നമ്മുടെ ഡാറ്റാസ് എന്നും അവിടെ നിലനിൽക്കും.

Check our Latest Malayalam Podcast Episode about Life before Death



0 Comments

/*------Pop up email subscibtion----------*/
email-signup-form-Image

Subscribe

The Malayali Podcast for Latest Updates