മലയാളിക്ക് സോഷ്യൽ മീഡിയ സാക്ഷരത ഉണ്ടോ? A Malayalam Podcast

 

സോഷ്യൽ മീഡിയ സാക്ഷരതാ

നൂറു ശതമാനം സാക്ഷരതയുള്ള മലയാളികൾക്ക് സോഷ്യൽ സാക്ഷരത ഉണ്ടോയെന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്. മറ്റുള്ളവരെ പോസ്റ്റിനു താഴെ ആക്ഷേപഹാസ്യം എന്ന നിലയിലും, അവരെ കരിവാരിത്തേക്കാൻ വേണ്ടിയും കമൻറുകൾ ഇടുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട് കേരളത്തിൽ.

അങ്ങനെയുള്ളവരുടെ ഒരു ചോദ്യം?

നിങ്ങൾ കമൻറ് ഇടുന്ന വഴി അവരുടെ പ്രൊഫൈലുകൾ കൂടുതൽ ആളുകളിലേക്ക് എത്തുന്ന കാര്യം നിങ്ങൾക്കെത്രപേർക്കറിയാം.
വിവാദങ്ങൾ സൃഷ്ടിച്ച പ്രശസ്തിയിൽ എത്തുന്ന ഒരു വിഭാഗം ആളുകൾ എവിടെയുണ്ട്. അതെല്ലാം സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ട്രിക്കുകൾ ആണ്.
അത് അറിയാതെ അതിനു പിന്നാലെ ഓടുന്ന ഒരു വലിയ സമൂഹം നമ്മുടെ നാട്ടിൽ ഉള്ളടത്തോളം കാലം ഇവിടെ ഇനിയും വിവാദ പോസ്റ്റുകളും, സോഷ്യൽ മീഡിയ അപ്ഡേറ്റുകളും വന്നുകൊണ്ടിരിക്കും.
വിവാദങ്ങൾ ഉണ്ടാക്കുന്നതിനെ പ്രധാന ലക്ഷ്യം എന്തെന്ന് വെച്ചാൽ, അവരുടെ ചിന്താഗതി ഇഷ്ടപ്പെടുന്ന ഒരു ചെറിയ സമൂഹം നമ്മുടെ നാട്ടിൽ എന്തായാലും ഉണ്ടാകും. അതുപോലെതന്നെ അതിനെ എതിർക്കുന്ന ഒരു വലിയ സമൂഹവും. ഒരു വിവാദ പോസ്റ്റ് നിർമ്മിക്കുമ്പോൾ അവർക്കറിയാം തീർച്ചയായും ആ വലിയ സമൂഹത്തിൽ ഒരുവിഭാഗം അവരെ എതിർക്കുമെന്ന്. ഭൂരിഭാഗം പേരും ഇങ്ങനെയുള്ള പോസ്റ്റുകൾക്ക് കമൻറ് ചെയ്തായിരിക്കും എതിർക്കുന്നത്. ഇങ്ങനെ കമൻറുകൾ രേഖപ്പെടുത്തുമ്പോൾ ആ ഒരു പോസ്റ്റ് കൂടുതൽ പേരിലേക്ക് എത്തുന്നു. ആ വിവാദ ചിന്താഗതി ഇഷ്ടപ്പെടുന്ന വ്യക്തികളിലേക്കും ഈയൊരു സോഷ്യൽ മീഡിയ പോസ്റ്റ് എളുപ്പത്തിൽ എത്തുകയാണ്.
അതിനുവേണ്ടിയാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. അവരുടെ പോലുള്ള ചിന്താഗതി ഉള്ളവർ അവിടെ ഒന്നിക്കുകയാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് ഈ കമൻറ് തൊഴിലാളികൾ വെറുതെ കമൻറ് ചെയ്തു അവരുടെ നല്ല സമയം പാഴാക്കുന്നത്.
വിവാദങ്ങളുടെ പുറകെ പോകാതെ, മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള പോസ്റ്റുകളും മറ്റും നിങ്ങൾ പ്രോത്സാഹിപ്പിക്കുക ആണെങ്കിൽ തീർച്ചയായും നല്ലൊരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാൻ സാധിക്കും.

നിങ്ങൾക്ക് ഒരാളെ സോഷ്യൽ മീഡിയ എതിർക്കണം എന്നുണ്ടെങ്കിൽ, unfollow ചെയ്താൽ മതി. അല്ലാതെ കമൻറ് കിട്ടും ഷെയർ ചെയ്തു അവരെ എതിർക്കാൻ പോയാൽ അവർ വളർന്നു പന്തലിക്കുകയും.

0 Comments