ആമയും മുയലും കൂടി യാത്രക്ക് ഇറങ്ങുകയാണ്. കുറെ ദൂരം കഴിഞ്ഞപ്പോൾ അകലെ നോക്കി ആമ സങ്കടത്തോടെ പറഞ്ഞു: ഇനി എത്രയധികം ദൂരം നടക്കണം! അതുകേട്ട് മുയൽ പുറകോട്ടു നോക്കി അഭിമാനത്തോടെ പറഞ്ഞു: നമ്മൾ എത്രയധികം ദൂരം സഞ്ചരിച്ചു കഴിഞ്ഞു.
രണ്ട് രണ്ടു വഴികളെ ഉള്ളൂ - ഇതുവരെ സഞ്ചരിച്ച വഴിയും, ഇനി സഞ്ചരിക്കാനുള്ള വഴികളും . സഞ്ചരിച്ച വഴി അനുഭവങ്ങളും സഞ്ചരിക്കാനുള്ള വഴി ഭാവനകളും നൽകും. നടന്ന വഴികളിലൂടെ ലഭിച്ച തഴക്കം ആണ് നടക്കാനുള്ള വഴികളുടെ ഊർജ്ജം. കഴിഞ്ഞുപോയ അനുഭവങ്ങളും പാഴാകില്ല.ഓരോന്നും പിന്നീടുള്ള വഴികളിൽ അനുയോജ്യ സമയത്ത് മുതൽക്കൂട്ടാകും.
2020 എന്ന ഈ ഒരു വർഷവും അതുപോലെയാണ്. ഒന്നു കണ്ണുചിമ്മുന്ന വേഗത്തിൽ ഈ വർഷം കടന്നു പോയതായി നമുക്കു തോന്നാം. പക്ഷേ ഒരുപാട് അനുഭവങ്ങൾ നമ്മളെ ഈ വർഷം പഠിപ്പിച്ചു. ഇതെല്ലാം വരുന്ന വർഷങ്ങളിൽ നമുക്ക് മുതൽക്കൂട്ടാകും എന്ന പ്രതീക്ഷയോടെ നമുക്ക് മുന്നേറാം.
കൃഷ്
0 Comments
Comment your feedback